X

ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ഗജമുത്തശ്ശി ‘താര’ ചരിഞ്ഞു

ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിലെ ആന മുത്തശ്ശി ചരിഞ്ഞു. 97 വയസ്സുള്ള പിടിയാന ‘താര’യാണ് ഇന്നലെ വൈകിട്ട് ചരിഞ്ഞത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയെന്നാണ് കരുതുന്നത്.സർക്കസിൽ ഉണ്ടായിരുന്ന താരയെ ഉടമ കെ ദാമോദരൻ 1957 ൽ ആണ് ഗുരുവായൂരിൽ‌ നടയ്ക്കിരുത്തുന്നത്. പുന്നത്തുർകോട്ടയിൽ ഗുരുവായൂർ കേശവനൊപ്പം 1975 ൽ വന്ന ആനയാണ് താര. . ആനയുടെ മൃതദേഹം ഇന്ന് കോടനാടേക്ക് കൊണ്ടുപോകും. ഗുരുവായൂർ ദേവസ്വത്തിന്റെ ബഹുമതികളോടെയാവും യാത്രയയപ്പ് .

webdesk15: