X
    Categories: indiaNews

‘2019 ഓഗസ്റ്റിന് ശേഷമുള്ള പുതിയ ജമ്മു കശ്മീര്‍ ഇങ്ങനെയാണ്’ ; വീണ്ടും വീട്ടുതടങ്കലിലെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: കുടുംബത്തെയും തന്നെയും വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുളള. ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത ഒമര്‍ അബ്ദുളള പുറത്തുവിട്ടത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന പൊലീസ് വാഹനങ്ങളുടെ ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘2019 ഓഗസ്റ്റിന് ശേഷമുള്ള പുതിയ ജമ്മു കശ്മീര്‍ ഇങ്ങനെയാണ്. ഒരു വിശദീകരണവും നല്‍കാതെ ഞങ്ങളെ വീടുകളില്‍ തടവിലാക്കിയിരിക്കുകയാണ്. സിറ്റിങ് എം.പി. കൂടിയായ എന്റെ പിതാവിനെയും എന്നെയും എന്റെ വീട്ടില്‍ തടവിലാക്കിയിരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്റെ സഹോദരിയെയും കുട്ടികളെയും അവരുടെ വീട്ടിലും തടവിലാക്കിയിരിക്കുകയാണ്.’ ഒമര്‍ അബ്ദുളള ട്വീറ്റില്‍ ആരോപിച്ചു.

എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ ആരോപണത്തിന് മറുപടിയുമായി ശ്രീനഗര്‍ പോലീസ് രംഗത്തെത്തി. പുല്‍വാമ ആക്രമണത്തിന്റെ രണ്ടാംവാര്‍ഷിക ദിനമായതിനാല്‍ പ്രധാനപ്പെട്ട വ്യക്തികളോട് വീട് വിട്ട് പുറത്തേക്ക് പോകരുതെന്ന് എല്ലാവര്‍ക്കും നിര്‍ദേശമുണ്ടെന്നും ഇതിന്റെ ഭാഗമായി സുരക്ഷ വര്‍ധിപ്പിച്ചതാണെന്നുമാണ് പോലീസിന്റെ വിശദീകരണം.

 

web desk 3: