X

ഒമിക്രോണ്‍ വകഭേദം; 7 രാജ്യങ്ങള്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തി യുഎഇ

ദക്ഷിണാഫ്രിക്കയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. 7 രാജ്യങ്ങളിലേക്കാണ് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വേ, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നി രാജ്യങ്ങളിലേക്കാണ് യാത്രവിലക്ക്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്ക് നിലനില്‍ക്കും. കഴിഞ്ഞ രണ്ട് ആഴ്ച്ച ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. തിങ്കളാഴ്ച്ച മുതലാണ് ഈ നിയന്തണങ്ങള്‍ നിലവില്‍ വരുക.

യുഎഇ പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധി, ഗോള്‍ഡന്‍വിസ ഹോള്‍ഡര്‍മാര്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും. ഇവര്‍ യുഎഇയില്‍ എത്തിയാല്‍ നിര്‍ബന്ധമായും പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണം.

 

web desk 3: