X
    Categories: indiaNews

ചടങ്ങിന് സാക്ഷിയാകാന്‍ ഒന്നരലക്ഷം പേര്‍; മുസ്‌ലിം ലീഗ് അടക്കുള്ള കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും

ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ കന്നഡ ജനത നല്‍കിയ മികച്ച ഭൂരിപക്ഷത്തിന്റെ ബലവുമായി കര്‍ണാടകയില്‍ കോ ണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേക്ക്. സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറി ന്റെയും നേതൃത്വത്തിലുള്ള ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ പൂര്‍ത്തിയായി. മികച്ച ജനപിന്തുണയും ഭരണ നൈപുണ്യവും കൈമുതലായുള്ള സിദ്ധരാമയ്യയും സംഘടനാ പാടവവും ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ ചങ്കുറപ്പുമുള്ള ശിവകുമാറും ഒന്നിക്കുന്നത് കന്നഡ ജനത ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിപദത്തില്‍ സിദ്ധാരമയ്യക്ക് രണ്ടാമൂഴമാണെങ്കില്‍ ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രി കസേരയില്‍ ആദ്യമായാണെത്തുന്നത്. കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയത്തിന് ചുക്കാന്‍ പിടിച്ച ഇരുവരും വലിയ അനുയായിവൃന്ദത്തിന് ഉടമകളാണ്.

അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പതിനായിരങ്ങള്‍ സ്‌റ്റേഡിയത്തില്‍ എത്തുമെന്നുറപ്പാണ്. ഇത് കണക്കിലെടുത്തു കൊണ്ടുള്ള ക്രമീകരണങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ശിവകുമാര്‍ സ്‌റ്റേഡിയം സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ വിലയിരുത്തി. 2003 ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റതും ഇതേ സ്‌റ്റേഡിയതില്‍ തന്നെയായിരുന്നു. 5 വര്‍ഷം തുടര്‍ച്ചയായി കാലാവവധി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി എന്ന ഖ്യാതിയോടെയാണ് സിദ്ധരാമയ്യ ഇക്കുറി ഭരണമേല്‍ക്കുന്നത്. എസ്. നിജലിങ്കപ്പയും ദേവരാജ് അരസും മാത്രമേ സിദ്ധരാമയ്യക്ക് മുന്‍പ് കാലാവധി അവസാനിക്കും വരെ ഭരിച്ചിട്ടുള്ളു. ചടങ്ങിന് സാക്ഷിയാകാന്‍ ഒന്നരലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍, മുസ്‌ലിം ലീഗ് അടക്കുള്ള കക്ഷികളുടെ നേതാക്കള്‍ തുടങ്ങി വലിയ നേതൃനിര തന്നെ ബെംഗളൂരുവില്‍ എത്തുന്നുണ്ട്. അതിഥികളെ വരവേറ്റും പുതിയ മന്ത്രിസഭക്ക് സ്വാഗതമോതിയും നഗരത്തിലുടനീളം കൊടിതോരണങ്ങളും കാമനങ്ങളും അലങ്കരിച്ചു. ബി.ജെ.പി ഭരണത്തില്‍ നിന്നും മോചനം ലഭിക്കുന്ന മുഹൂര്‍ത്തം ആഘോഷമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ സ ജ്ജീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.

webdesk11: