X

ഉള്ളിയുടെ വില ഉയര്‍ന്നതോടെ മോഷണവും വര്‍ധിച്ചു; രണ്ട് ലക്ഷം രൂപയുടെ ഉള്ളി മോഷ്ടിച്ച് കടത്തിയവര്‍ പിടിയില്‍

പൂണെ: ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്നതോടെ മോഷണവും വര്‍ധിച്ചു. പൂണെയില്‍ ഉള്ളിച്ചാക്കുകള്‍ മോഷ്ടിച്ച് കടത്തിയ നാല് പേര്‍ അറസ്റ്റിലായി. പൂണെ റൂറല്‍ പൊലീസാണ് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഉള്ളി കള്ളന്മാരെ പിടികൂടിയത്. ഏകദേശം 2.36 ലക്ഷം രൂപയുടെ ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചത്. ഒക്ടോബര്‍ 21നായിരുന്നു സംഭവം.

പൂണെയിലെ കര്‍ഷകന്റെ സംഭരണശാലയുടെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. 58 ഉള്ളിച്ചാക്കുകളാണ് ഇവിടെനിന്ന് കടത്തിയത്. മോഷ്ടിച്ച ഉള്ളിച്ചാക്കുകളില്‍ 49 എണ്ണം കണ്ടെടുത്തതായും ബാക്കിയുള്ളവ പ്രതികള്‍ വില്‍പന നടത്തിയതായും പൊലീസ് പറഞ്ഞു.

ഉള്ളിക്ക് വീണ്ടും വില കൂടിയതോടെയാണ് ഒരിടവേളയ്ക്ക് ശേഷം ഉള്ളി മോഷണവും വ്യാപകമായിരിക്കുകയാണ്. കനത്തമഴയെ തുടര്‍ന്ന ഉള്ളി കൃഷി നശിച്ചതാണ് ഉള്ളിയുടെ വില ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായത്.

web desk 3: