X

തൃശൂരിലെ പോസ്‌റ്റോഫീസില്‍ എത്തിയത് ആകെ 10,000 രൂപ; ആര്‍ക്കൊക്കെ കൊടുക്കും?

തൃശൂര്‍: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഇന്ന് പണം മാറിയെടുക്കുന്നതിന് ആളുകളുടെ നെട്ടോട്ടം. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും പോസ്‌റ്റോഫീസുകളില്‍ മാറിയെടുക്കാമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ബാങ്കുകളിലും പോസ്‌റ്റോഫീസിലും ആവശ്യത്തിന് തുക എത്തിയിട്ടില്ല.

തൃശൂരിലെ പോസ്‌റ്റോഫീസില്‍ ആകെ 10,000 രൂപ മാത്രമാണ് എത്തിയിരിക്കുന്നത്. അത് ആര്‍ക്കൊക്കെ നല്‍കും എന്ന ആശങ്കയിലാണ് പോസ്‌റ്റോഫീസ് ജീവനക്കാര്‍. ഹെഡ് ഓഫീസില്‍ നിന്ന് 10,000 രൂപ മാത്രമാണ് ലഭിച്ചതെന്നും ഇത് എങ്ങനെയാണ് വിതരണം ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ജീവനക്കാര്‍ പറയുന്നു. 4,000 രൂപ മാത്രമാണ് ബാങ്കുകള്‍ മുഖേനയും പോസ്‌റ്റോഫീസ് മുഖേനയും ലഭിക്കുകയുള്ളൂ. അങ്ങനെ നോക്കുകയാണെങ്കില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് മുഴുവന്‍ തുകയും നല്‍കാനാവൂ. എന്നാല്‍ നീണ്ട ക്യൂവാണ് സംസ്ഥാനത്തൊട്ടാകെ നിലനില്‍ക്കുന്നത്. പലയിടത്തും ഹെഡ് ഓഫീസില്‍ നിന്നും പണമെത്താത്തതുപോലെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. പുതിയ നോട്ടുകളുമായുള്ള എടിഎം പ്രവര്‍ത്തനം നാളെ മുതല്‍ ആരംഭിക്കും.


Dont miss: ബാങ്കുകള്‍ തുറക്കും: 500,1000 നോട്ടുകള്‍ ഇന്ന് മുതല്‍ മാറ്റിവാങ്ങാം


 

chandrika: