X

പിടി തോമസ് ഇനി അമ്മയോടൊപ്പം

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിച്ചു. ഇടുക്കി ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിലായിരുന്നു അമ്മയുടെ കല്ലറ. വൈക്കിട്ട് അഞ്ചരയോടെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ ബാബു, കെ സി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചിതാഭസ്മം കല്ലറയില്‍ നിക്ഷേപിച്ചത്.

രാവിലെ 8 മണിക്ക് പിടിയുടെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്നും ആരംഭിച്ച സ്മൃതിയാത്ര വൈകീട്ട് 5 മണിക്ക് സെന്റ് ജോസഫ് പള്ളിയിലാണ് അവസാനിച്ചത്. അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട പാട്ട് കേള്‍പ്പിച്ചുകൊണ്ടായിരുന്നു സ്മൃതി യാത്ര നടന്നത്. പിടിയുടെ ചിതാഭസ്മത്തില്‍ ആദരവര്‍പ്പിക്കാന്‍ നൂറിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എത്തിചേര്‍ന്നത്.  അമ്മയുടെ കല്ലറയില്‍ ചിതാഭസ്മം നിക്ഷേപിക്കുന്നത് ക്രൈസ്തവ ആചാര അടിസ്ഥാനത്തില്‍ അല്ല എന്നതിനെതുടര്‍ന്ന് നിശബ്ദരായി ചടങ്ങുകള്‍ നടത്തണമെന്ന് ഇടുക്കി രൂപത മുന്‍പ് അറിയിച്ചിരുന്നു.

 

web desk 3: