X

രാജി അനാവശ്യം, രാജ്യസഭയിലെത്തിയത് യു.ഡി.എഫിന്റെ സഹായത്തോടെ : രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വീരേന്ദ്രകുമാറിന്റെ രാജി അനാവശ്യമായിരുന്നെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. വീരേന്ദ്രകുമാര്‍ രാജ്യസഭയിലെത്തിയത് യു.ഡി.എഫിന്റെ വോട്ടുകൊണ്ട് കൂടിയാണെന്നും ജെ.ഡി.യു യു.ഡി.എഫ് വിടുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ ബിഹാറിലെ മഹാസഖ്യം തകര്‍ത്ത്് ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുടെ എന്‍.ഡി.എ സ്ഖ്യത്തില്‍ ചേര്‍ന്നിരുന്നു. ഇതില്‍ അതൃപ്തനായ വീരേന്ദ്രകുമാര്‍ നിതീഷ് കുമാര്‍ അധ്യക്ഷനായ പാര്‍ട്ടിയില്‍ എം.പി ആയിരിക്കാന്‍ താത്പര്യമില്ലെന്നും അതിനാല്‍ എം.പി സ്ഥാനം രാജിവെക്കുമെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യുവിന്റെ സംസ്ഥാന അധ്യക്ഷനായും തുടരാന്‍ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് ശരദ് യാദവ് വിഭാഗത്തിനൊപ്പമാണ് വീരേന്ദ്രകുമാര്‍ പക്ഷം ഇപ്പോള്‍ നില്‍ക്കുന്നത്.

chandrika: