X

കോതി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യുഡിഎഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോഴിക്കോട് ജില്ലയിലെ കോതി, ആവിക്കല്‍ പ്രദേശങ്ങളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും കോര്‍പറേഷനും സര്‍ക്കാരും പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനവികാരം മാനിക്കാതെ ഏന്തുവില കൊടുത്തും പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന വാശി ജനാധിപത്യ വിരുദ്ധ സമീപനമാണ്.

കഴിഞ്ഞ ദിവസം കോതിയില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് മതില്‍ കെട്ടാനുള്ള ശ്രമം തടഞ്ഞ പ്രദേശവാസികളെയും യുഡിഎഫ് പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായാണ് മര്‍ദിച്ചത്. കുട്ടികളെ മര്‍ദ്ദിക്കുകയും സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത് നീതീകരിക്കാനാകില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

web desk 3: