X

കാഞ്ഞിരവേലിയിൽ ഒറ്റക്കൊമ്പൻ, മൂന്നാറിൽ കട്ടക്കൊമ്പൻ; ഭീതിയോടെ ജനം

മൂന്നാര്‍: മൂന്നാറില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. സെവന്‍മല എസ്‌റ്റേറ്റ് പാര്‍വതി ഡിവിഷനിലാണ് രാവിലെ എട്ടുണിയോടെയാണ് കാട്ടാനയെത്തിയത്. അടുത്തിടെ രണ്ടുപേരെ കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് സംശയം. ലയങ്ങള്‍ക്ക് സമീപമെത്തിയ കൊമ്പന്‍ താമസക്കാരില്‍ പരിഭ്രാന്തി പരത്തി. ബഹളം വെച്ചിട്ടും കാട്ടാന സ്ഥലത്തു നിന്നും പോയില്ല. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

ഭാസ്കരൻ, രവി എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന എത്തിയത്. നാല് ഏക്കറോളം കൃഷിയിടം ആന നശിപ്പിച്ചു. ആളുകൾ ബഹളം വച്ചതോടെയാണ് ആന മടങ്ങിയത്. സംഭവസമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാര്യം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മൂന്നാറിൽ സെവൻമല എസ്റ്റേറ്റിലെ പാർവതി ഡിവിഷനിലും കാട്ടാന ഇറങ്ങി. കട്ടക്കൊമ്പൻ എട്ടുമണിയോടെയാണ് പ്രദേശത്തെത്തിയത്. ഇപ്പോഴും ആന പ്രദേശത്ത് തുടരുകയാണ്. ആളുകൾ ബഹളം വച്ചിട്ടും ആന മടങ്ങിയില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

 

 

webdesk14: