X

അഞ്ചു വര്‍ഷത്തിനിടെ ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; കൂടുതലും മോദിയുടെ നോട്ട് അസാധുവാക്കലിനു ശേഷം

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

23000 കേസുകളിലായാണ് ഇത്രയും ഭീമമായ തട്ടിപ്പ് നടന്നതെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതില്‍ കൂടുതലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കലിനു ശേഷമാണ് നടന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 5152 ബാങ്ക് തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തിലെ വര്‍ധനക്കു സമാനമായി തട്ടിപ്പിന്റെ മൂല്യത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. 28459 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ 23866 കോടി രൂപയുടെ തട്ടപ്പാണ് നടന്നതെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

ഒരു ലക്ഷം രൂപക്കു മുകളിലുള്ള തട്ടിപ്പുകള്‍ മാത്രമാണ് കേസുകളായി പരിഗണിച്ചത്. ഇതിനു കുറവ് തുകയുടെ തട്ടിപ്പുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

chandrika: