X

ഖത്തറില്‍ ഈ വര്‍ഷം പുതിയതായി രജിസ്റ്റര്‍ ചെയ്തത് മുവ്വായിരത്തിലേറെ കമ്പനികള്‍

Image processed by CodeCarvings Piczard ### FREE Community Edition ### on 2018-01-14 18:14:19Z | | ðc¥&LqÁV

ദോഹ: ഈ ജനുവരിയില്‍ ഖത്തറില്‍ പുതിയതായി 3001 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടുമുന്‍പത്തെ മാസത്തെ(2017 ഡിസംബര്‍) അപേക്ഷിച്ച് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ 17ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 2572 പുതിയ കമ്പനികളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.

ജനുവരിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തവയില്‍ 2396 എണ്ണം പ്രധാന കമ്പനികളും 605 എണ്ണം ശാഖകള്‍ തുടങ്ങുന്നതിനുമാണ്.പുതിയ കമ്പനികളില്‍ ലിമിറ്റഡ് ലയബലിറ്റിസ് കമ്പനികള്‍ 62 ശതമാനമാണ്. ഏകവ്യക്തി ലിമിറ്റഡ് ലയബലിറ്റി കമ്പനികള്‍ 27 ശതമാനവും വ്യക്തിഗത കമ്പനികള്‍ പത്ത് ശതമാനവുമാണ്. ആഭ്യന്തര വ്യവസായ പുരോഗതി സംബന്ധിച്ച സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പുതിയ വാണിജ്യ രജിസ്‌ട്രേഷനില്‍ മുന്നില്‍ നില്‍ക്കുന്നത് കോണ്‍ട്രാക്റ്റിങ് കമ്പനികളാണ്. ഇത്തരം കമ്പനികള്‍ക്കായി 444 രജിസ്‌ട്രേഷനുകളാണ് അനുവദിച്ചത്.

കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് വ്യാപാരത്തിനായി 206 രജിസ്‌ട്രേഷനുകളും അനുവദിച്ചു. ഗ്രോസറി സ്‌റ്റോറുകള്‍ക്കും വിതരണ ഷോപ്പുകള്‍ക്കുമായി 155, പൊതു ഉത്പന്നങ്ങളുടെ വ്യാപാരങ്ങള്‍ക്കായി 140, റസ്‌റ്റോറന്റുകള്‍, കഫറ്റീരിയകള്‍, ഐസ്‌ക്രീംഷോപ്പുകള്‍ എന്നിവയ്ക്കായി 126 രജിസ്‌ട്രേഷനുകളും അനുവദിച്ചു.പുതിയതായി അനുവദിച്ചതും ഭേദഗതി വരുത്തിയും പുതുക്കിയതും ഉള്‍പ്പടെ 8204 വാണിജ്യ ലൈസന്‍സുകളും പോയമാസം പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇവയില്‍ 1813 എണ്ണം പുതിയ ലൈസന്‍സാണ്. 978 എണ്ണം ഭേദഗതിവരുത്തിയതും 5413 എണ്ണം പുതുക്കിയതുമാണ്. ഡിസംബറില്‍ 418 കമ്പനികളാണ് അടച്ചുപൂട്ടിയത്. പുതുതായി രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ 14 ശതമാനം വരുമിത്. ഏഴുതിത്തള്ളല്‍ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ട്രാക്റ്റിങ് കമ്പനികളാണ് മുന്നില്‍, 36ശതമാനം. നിര്‍മാണ ഉത്പന്നള്‍, ഇലക്ട്രിക്കല്‍ അപ്ലൈയന്‍സസ്, ഇലക്ട്രോണിക്‌സ് എന്നിവയാണ് രണ്ടാമത്, 18 ശതമാനം.
പൊതുവ്യാപാര കമ്പനികള്‍ മൂന്നാമത്, 17 ശതമാനം. ജനുവരിയില്‍ മന്ത്രാലയത്തിന്റെ വിവിധ ബ്രാഞ്ചുകള്‍ മുഖേന 33,116 ഇടപാടുകള്‍ നടന്നു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് 44 പുതിയ പേറ്റന്റ് അപേക്ഷകള്‍ പുറപ്പെടുവിച്ചു.
230 പേറ്റന്റ് അപേക്ഷകള്‍ പുതുക്കി. 4011 വാണിജ്യമുദ്രകള്‍ രജിസ്റ്റര്‍ ചെയ്തു. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് 42 സര്‍ട്ടിഫിക്കറ്റുകളും അനുവദിച്ചു.

chandrika: