X

‘ഒവൈസി ഉടൻ ‘രാംനാം’ ചൊല്ലും’; രാമക്ഷേത്ര പരാമർശത്തിനെതിരെ വിഎച്ച്പി

ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തേഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷത്ത്. ഹൈദരാബാദ് എംപി ഉടന്‍ തന്നെ ‘രാംനാം’ ചൊല്ലുമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍.

ഒവൈസി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അയോധ്യയില്‍ തര്‍ക്ക മന്ദിരമാണ് ഉണ്ടായിരുന്നത് എന്ന് വാദിക്കുന്ന ഒവൈസി കോടതി വിധിയ്‌ക്കെതിരെ മറ്റ് നിയമനടപടികള്‍ സ്വീകരിക്കാതിരുന്നത് എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ലണ്ടനില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ആളാണ് താന്‍ എന്നാണ് ഒവൈസി പറയുന്നത്. അങ്ങനെയെങ്കില്‍ തര്‍ക്ക മന്ദിരം സംരക്ഷിക്കാനായി അദ്ദേഹത്തിന് കോടതിയില്‍ പോകാമായിരുന്നില്ലേ?. അത് ചെയ്യാതെ രാഷ്ട്രീയം കളിക്കുകയായിരുന്നു ഒവൈസി.

ഇപ്പോഴും അത് തുടരുന്നു. ഒവൈസിയുടെ പാര്‍ട്ടിക്കാര്‍ക്ക് ഉടന്‍ തന്നെ ശ്രീരാമന്റെ മഹത്വം മനസ്സിലാകുമെന്നും വിനോദ് ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 500 വര്‍ഷത്തിനുള്ളില്‍ ഒവൈസിയുടെ പൂര്‍വ്വികര്‍ ആരെങ്കിലും തര്‍ക്ക മന്ദിരം സന്ദര്‍ശിച്ചിരുന്നുവോ എന്നും അദ്ദേഹം ചോദിച്ചു

തര്‍ക്ക മന്ദിരം മുസ്‌ലിംകളുടേത് ആയിരുന്നുവെന്നും, എല്ലാവരും ചേര്‍ന്ന് അത് മുസ്‌ലിംകളുടെ പക്കല്‍ നിന്നും കൈക്കലാക്കിയത് ആണെന്നുമായിരുന്നു ഒവൈസിയുടെ പരാമര്‍ശം. തര്‍ക്ക മന്ദിരം പൊളിച്ചില്ലായിരുന്നുവെങ്കില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഇന്ന് കാണുന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു.

webdesk13: