X
    Categories: indiaNews

റഷ്യയുടേതല്ല, ഇന്ത്യയില്‍ ആദ്യമായി പുറത്തിറങ്ങുക ഓക്‌സ്‌ഫോഡ് വാക്‌സിന്‍

FILE PHOTO: FILE PHOTO: Small bottles labeled with a "Vaccine COVID-19" sticker and a medical syringe are seen in this illustration taken taken April 10, 2020. REUTERS/Dado Ruvic/Illustration/File Photo/File Photo

ഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ 2020 അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ വികസിപ്പിക്കുന്ന പ്രാദേശികമായി വാക്‌സിന് മുമ്പ് തന്നെ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പൂനെ ആസ്ഥാനമായുള്ള സീറം ഇന്‍സ്റ്റിറ്റിയൂട്ടും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രാസെനെക്കയും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

രാജ്യത്തുടനീളം തിരഞ്ഞെടുത്ത 17 സൈറ്റുകളിലായി 18 വയസ്സിനു മുകളില്‍ പ്രായമുള്ള 1,600 ആളുകളുമായി സെറം മനുഷ്യയിലെ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരുന്നു.ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആദ്യഘട്ട പരീക്ഷണത്തിലാണ്. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ യുകെയിലെ മനുഷ്യ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി മികച്ച ഫലങ്ങള്‍ കാണിച്ചിരുന്നു.

നിലവിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മനുഷ്യനിലെ വാക്‌സിന്റെ രണ്ടാംഘട്ടം വിജയിക്കുകയാണെങ്കില്‍ നവംബറില്‍ വാക്‌സിന്‍ വിപണിയിലെത്തും.

web desk 3: