X
    Categories: indiaNews

പഞ്ചാബ് അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍; വെടിയുതിര്‍ത്ത് ബിഎസ്എഫ്

പഞ്ചാബ് അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ കണ്ടെത്തി. പഞ്ചാബിലെ ചന്ദു വഡാലയിലും കസോവാള്‍ പോസ്റ്റിലുമാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ 26 റൗണ്ട് വെടിയുതിര്‍ത്തു. ഞായറാഴ്ച രാത്രി 10:20 ഓടെയാണ് ഡ്രോണുകള്‍ കണ്ടത്.

ഡ്രോണുകള്‍ വഴി ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ഏഴ് കിലോയിലധികം ഹെറോയിനാണ് ഡ്രോണുകള്‍ വഴി കടത്താന്‍ ശ്രമിച്ചത്. അമൃത്സര്‍ ജില്ലയിലെ ഡാവോക്ക് ഗ്രാമത്തിന് സമീപമാണ് ആദ്യത്തെ ഡ്രോണ്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്ത ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ 4.49 കിലോഗ്രാം ഭാരമുള്ള ഹെറോയിന്‍ പാക്കറ്റ് കണ്ടെടുത്തു.

web desk 3: