X
    Categories: Newsworld

പാക് തിരഞ്ഞെടുപ്പ് ഫെബ്രുവരി 11ന്

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പുതിയ ഭരണകൂടത്തെ കണ്ടെത്താനുള്ള പൊതു തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഫെബ്രുവരി 11ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പൊതു തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹര്‍ജികളുമായി ബന്ധപ്പെട്ട വാദത്തിനിടെ പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതി അറിയിച്ചതാണിത്.

പാക് നിയമപ്രകാരം ദേശീയ അസംബ്ലിയും പ്രവിശ്യ നിയമനിര്‍മാണ സഭകളും പിരിച്ചുവിട്ട് 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. നേരത്തെ ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. പക്ഷേ, തിയ്യതി വീണ്ടും നീട്ടിക്കൊണ്ടുപോയി. മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയവും മറ്റുമായി 54 ദിവസം കൂടി വോട്ടെടുപ്പിന് ആവശ്യമാണെന്നായിരുന്നു കമ്മീഷന്റെ നിലപാട്.

webdesk11: