X
    Categories: Newsworld

പാകിസ്താന്‍ പട്ടാള മേധാവിയെ തേടുന്നു

ഇസ്‌ലാമാബാദ്: ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ 29ന് വിരാമിക്കാനിരിക്കെ പാകിസ്താന്‍ പുതിയ സൈനിക മേധാവിയെ തേടുന്നു. രാജ്യത്തിന്റെ പരമോന്നത സൈനിക പദവിയിലേക്ക് ആറ് മുതിര്‍ന്ന പട്ടാള ജനറല്‍മാരുടെ ലിസ്റ്റ് ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

ലിസ്റ്റില്‍നിന്ന് ആരെയും പ്രധാനമന്ത്രിക്ക് നിശ്ചയിക്കാം. സൈനിക മേധാവിയെന്ന നിലയില്‍ ആറ് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ബജ്‌വ വിരമിക്കുന്നത്. 2016ല്‍ മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. 2019ല്‍ അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കാലാവധി നീട്ടിക്കൊടുത്തു. പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് സൈന്യം. 75 വര്‍ഷത്തെ ചരിത്രത്തിനിടെ മൂന്ന് പതിറ്റാണ്ടിലേറെക്കാലം രാജ്യം ഭരിച്ചത് പട്ടാള ഭരണകൂടമാണ്.

 

web desk 3: