X

ചെലവ് വഹിക്കാമെന്നേറ്റിട്ടും മൃതദേഹം വിട്ടുനല്‍കിയില്ലെന്ന് ബന്ധുക്കള്‍; സുള്‍ഫിക്കറിന്റെ ഖബറടക്കം വിവാദത്തില്‍

കറാച്ചിജയിലില്‍ മരിച്ച തൃത്താല സ്വദേശി സുള്‍ഫിക്കറിന്റെ മൃതദേഹം ഖബറടക്കുന്നതിനെച്ചൊല്ലി വിവാദം. പിതാവ് വയോധികനായതിനാലും സഹോദരങ്ങള്‍ വിദേശത്തായിരുന്നതിനാലും മയ്യിത്ത് നാട്ടിലെത്തിച്ചുതരണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അനുവദിച്ചില്ലെന്ന് സുള്‍ഫിക്കറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഛത്തീസ് ഗഡില്‍ പോയി മയ്യിത്ത് സ്വീകരിക്കണമെന്ന വാശിയിലായിരുന്നു പ്രതിരോധമന്ത്രാലയം. ഇതേതുടര്‍ന്ന് പഞ്ചാബിലെ അമൃത്സറില്‍ ഖബറടക്കം നടത്താനാണ് തീരുമാനം. സുള്‍ഫിക്കര്‍ തീവ്രവാദിയായിരുന്നില്ലെന്നാണ് പിതാവും ബന്ധുക്കളും പറയുന്നത്. എങ്ങനെയാണ് കറാച്ചിജയിലിലെത്തിയതെന്ന് അറിയില്ല. മരണത്തെക്കുറിച്ചും കാര്യമായ വിശദീകരണങ്ങള്‍ ലഭിച്ചിട്ടില്ല. കൊച്ചിയില്‍ മയ്യിത്ത് എത്തിക്കാനുള്ള ചെലവ് വഹിക്കാമെന്നേറ്റിട്ടും വിട്ടുതരാത്തതില്‍ ഖിന്നരാണ് ബന്ധുക്കള്‍. അഞ്ചുവര്‍ഷം മുമ്പാണ് വിദേശത്തുവെച്ച് സുള്‍ഫിക്കറിനെ കാണാതായത്. പാക്കിസ്താനില്‍ ജോലിക്കായി ചെന്നിരിക്കാമെന്നാണ് നിഗമനം. വിസയില്ലാതെ പിടിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയും കാണുന്നു. അതേസമയം തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് സുള്‍ഫിക്കര്‍ പോയതെന്നാണ് സൈന്യത്തിന്റെ നിഗമനം.

Chandrika Web: