X
    Categories: main stories

പാലക്കാട് നഗരസഭയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് സിപിഎം; വോട്ടിങ് കണക്കുകള്‍ ഇങ്ങനെ

പാലക്കാട്: നഗരസഭാ ഓഫീസിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതോടെ ബിജെപി അധികാരത്തിലെത്തിയ പാലക്കാട് നഗരസഭ വാര്‍ത്തകളില്‍ നിറയുകയാണ്. ബിജെപി ബാനറിന് മറുപടിയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയതിന് വലിയ പ്രചാരണമാണ് സിപിഎം സൈബര്‍ പോരാളികള്‍ നല്‍കുന്നത്. എന്നാല്‍ പാലക്കാട് നഗരസഭയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് സിപിഎം വോട്ട് ബാങ്കിലെ ചോര്‍ച്ചയാണെന്നാണ് കണക്കുകള്‍ പറയുന്നത്. സിപിഎമ്മിന്റെ പാര്‍ട്ടി വോട്ടുകള്‍ വന്‍തോതില്‍ ബിജെപിക്ക് മറിഞ്ഞതാണ് അവരെ അധികാരത്തിലെത്തിച്ചത്. ഇത് മറച്ചുവെച്ചാണ് ഇപ്പോള്‍ സംഘപരിവാര്‍ പ്രതിരോധത്തിന് സിപിഎം എന്ന പ്രചാരണം നടക്കുന്നത്.

വോട്ടിങ് കണക്കുകള്‍ വ്യക്തമാക്കി യൂത്ത്‌ലീഗ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ എഫ്ബി പോസ്റ്റ്:

Prevention is better than cure…..
ആരാണ് പാലക്കാട് നഗര സഭയിൽ ബി.ജെ.പിക്ക് അധികാരം നൽകിയത്? ബി.ജെ.പി ജയിച്ചാലും കുഴപ്പമില്ല കോൺഗ്രസ് തോറ്റാൽ മതി എന്ന ചിന്താഗതി ആരാണ് കൊണ്ടു നടക്കുന്നത്?
പാലക്കാട് നഗരസഭയിൽ ബിജെപി ജയിച്ച സീറ്റുകളിലെ കണക്കുകൾ പറയട്ടെ…
പാലക്കാട് നഗരസഭ
#കൽപ്പാത്തി ഈസ്റ്റ് വോട്ട് നില
ബിജെപി 647
യുഡിഎഫ് 580
എൽഡിഎഫ് 130
സ്വതന്ത്രൻ 98
# കുമാരപുരം വോട്ടുനില
ബിജെപി 808
യുഡിഎഫ് 705
എൽഡിഎഫ് 158
# വെണ്ണക്കര സെൻട്രൽ വോട്ടുനില
ബിജെപി 551
യുഡിഎഫ് 530
എൽഡിഎഫ് 102
# കൈകുത്തുപറമ്പ് വോട്ടുനില
ബിജെപി 594
യുഡിഎഫ് 542
എൽഡിഎഫ് 55
#പുതൂർ നോർത്ത്
ബിജെപി 641
യുഡിഎഫ് 458
എൽഡിഎഫ് എഫ് 259
ആംആദ്മി 9
# ഒലവക്കോട് സെൻട്രൽ വോട്ടുനില
ബിജെപി 780
യുഡിഎഫ് 525
എൽഡിഎഫ് 341
#കൊപ്പം വോട്ട് നില
ബിജെപി 543
യുഡിഎഫ് 369
എൽഡിഎഫ് 309
# selvapalayam വോട്ടുനില
ബിജെപി 507
യുഡിഎഫ് 377
എൽഡിഎഫ് 340
ബിഎസ്പി 17
ഇനി 2015 ലെ കണക്ക് പരിശോധിക്കൂ…
പാലക്കാട് നഗരസഭ
UDF – 20
LDF – 8
BJP – 24
ആര്ക്കും കേവല ഭൂരിപക്ഷം ഇല്ല.
ചെയര്മാന് തെരഞ്ഞെടുപ്പില് നിന്നും LDF വിട്ടുനിന്നു.
ഫലം – കേരളത്തില് BJP ആദ്യമായി ഒരു മുനിസിപ്പാലിറ്റി ഭരിച്ചു.
ഇനി പറയൂ പാലക്കാട് നഗരസഭയിൽ ദേശീയ പതാക ഉയർത്തുന്നതിലും എളുപ്പമായിരുന്നില്ലേ ബി.ജെ.പി അധികാരത്തിൽ വരുന്നതിനെ പ്രതിരോധിക്കൽ?
ഇനി കാസർകോട് ജില്ലയിലെ പൈവെളിഗ പഞ്ചായത്തിൽ ബി.ജെ.പി ഭരണം എങ്ങിനെയാണ് തടഞ്ഞത് എന്ന് കൂടി നോക്കിയാൽ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകും.
പൈവെളിഗ
ബി.ജെ.പി – 8
എൽ.ഡി.എഫ് – 7
യു.ഡി.എഫ് – 4
യു.ഡി.എഫ് അവിടെ എൽ.ഡി.എഫിന് പിന്തുണ കൊടുത്ത് ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തി.
ബി.ജെ.പിക്കെതിരെ ആത്മാർത്ഥമായ നിലപാടെടുക്കുന്നവർ ആരെന്ന് വസ്തുതകൾ പറയട്ടെ. ചെപ്പടി വിദ്യകൾ കൊണ്ട് കയ്യടി നേടാൻ ശ്രമിക്കുന്നവരുടെ പൊള്ളത്തരം ജനം ചർച്ച ചെയ്യട്ടെ…

ചന്ദ്രിക വെബ് ഡെസ്‌ക്‌: