X

കോടതിച്ചെലവും വക്കീല്‍ ഫീസും ഉപദേശകരില്‍ നിന്ന് ഈടാക്കണമെന്ന് പന്ന്യന്‍

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാറിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത്. സുപ്രീംകോടതി വിധി സര്‍ക്കാറിന് ഒരു പാഠമാണെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഉപദേശികള്‍ വരുത്തിവെച്ച വിനയാണിത്. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, ഇതിന്റെ ദോഷം സര്‍ക്കാറിനാണ്. കോടതിച്ചെലവും വക്കീല്‍ഫീസും ഉപദേശികളില്‍ നിന്നും ഈടാക്കണമെന്നും പന്ന്യന്‍ പറഞ്ഞു.
അതേസമയം, കോടതിവിധി തിരിച്ചടിയല്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. ഇത്തരം കേസുകളില്‍ കോടതികളില്‍ പോകുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. സര്‍ക്കാറിന് നിയമപരമായി അതിനുള്ള അവകാശമുണ്ട്. പുനഃപരിശോധന നല്‍കിയ നടപടി സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കോടതിയലക്ഷ്യം നിലനില്‍ക്കില്ല. നിര്‍ദേശം നടപ്പാക്കും. ഭാവിനടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: