X
    Categories: MoreViews

പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ്; അവകാശം നിഷേധിച്ച് സ്പിരിറ്റ് ഇന്‍ ജീസസ്

മൂന്നാര്‍: കയ്യേറ്റ ഭൂമയില്‍ നിന്ന് വ്യാഴാഴ്ച നീക്കം ചെയ്ത കുരിശിന്റെ സ്ഥാനത്ത് പുതിയ കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അതേസമയം, പുതിയ കുരിശുമായി ബന്ധമില്ലെന്ന സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന അറിയിച്ചു.
തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ഥനാ സംഘമായ സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ആരാധനാലയവും കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിരുന്ന കുരിശുമാണ് റവന്യു അധികൃതര്‍ വ്യാഴാഴ്ച പൊളിച്ചു നീക്കിയത്.
എന്നാല്‍ കുരിശ് പൊളിച്ചുനീക്കിയതിനെയും സര്‍ക്കാരിനെ അറിയിക്കാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാവണമെന്നും പട്ടയം വിതരണത്തില്‍ ശ്രദ്ധിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സീറോ മലബാര്‍ സഭ രംഗത്ത് വന്നിട്ടുണ്ട്. കയ്യേറ്റസ്ഥലത്ത കുരിശ് സ്ഥാപിക്കരുതെന്നാണ് സഭയുടെ നിലപാടെന്നും സ്വര്‍ണക്കുരിശാണെങ്കിലും മരക്കുരിശാണെങ്കിലും അധികൃതമായി സ്ഥാപിക്കുന്നത് ശരിയല്ലെന്നും സഭ വ്യക്തമാക്കി.

chandrika: