X

സഹിക്കാവുന്ന പരിധി കഴിഞ്ഞു, പെണ്‍കുട്ടികളുടെ ബിയര്‍ ഉപയോഗത്തിനെതിലെ ഗോവ മുഖ്യമന്ത്രി

 

പെണ്‍കുട്ടികളുടെ അമിത മദ്യപാനത്തിനെതിരെ ഗോവ മുഖ്യമന്ത്രി പരീക്കര്‍. പുറത്തു കേള്‍ക്കുന്നത്ര ഭീകരമല്ലെങ്കിലും ഗോവയിലെ കോളേജുകളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്നു. സ്‌റ്റേറ്റ് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു പരീക്കര്‍.

‘ലഹരി ഉപയോഗം ഇക്കാലത്തെ പ്രതിഭാസമല്ല. ഐഐടിയില്‍ ഞാന്‍ പഠിക്കുന്ന സമയത്തും കഞ്ചാവ് ഉപയോഗിക്കുന്ന ചെറുസംഘങ്ങള്‍ ഉണ്ടായിരുന്നു. ലഹരി മാഫിയക്കെതിരെ കരുതിയിരിക്കണം. പെണ്‍കുട്ടികള്‍ ബീയര്‍ ഉപയോഗിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. പെണ്‍കുട്ടികളുടെ മദ്യപാനം എന്നെ പേടിപ്പെടുത്തുന്നു. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞു’ പരീക്കര്‍ പറഞ്ഞു.

ഗോവയിലെ മയക്കുമരുന്നു മാഫിയകള്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുകയാണ്. 2017 ഓഗസ്റ്റ് മുതല്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 170 പേരെ അറസ്റ്റു ചെയ്തു. ഗോവയിലെ യുവാക്കള്‍ക്ക് കഠിനാധ്വാനം ചെയ്യാനുള്ള മടിയാണ് തൊഴിലില്ലായ്മയ്ക്കു കാരണം. കഠിനാധ്വാനത്തിന് താല്‍പര്യമില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ എല്‍ഡി ക്ലാര്‍ക്ക് ജോലിക്കു വലിയ ക്യൂ ആണെന്നും പരീക്കര്‍ പറഞ്ഞു.

chandrika: