X
    Categories: indiaNews

വിഷം ചീറ്റല്‍ നിര്‍ത്തൂ, എന്നിട്ട് നല്‍കാം പരസ്യം; ചാനലുകളോട് പാര്‍ലെ

മുംബൈ: ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്ന ചാനലുകള്‍ക്കെതിരെ നിസ്സഹരണം പ്രഖ്യാപിച്ച് ബിസ്‌ക്കറ്റ് വ്യവസായരംഗത്തെ അതികായരായ പാര്‍ലെ. പ്രേക്ഷകന്‍ എന്ന നിലയിലും പരസ്യദാതാവ് എന്ന നിലയിലും വാര്‍ത്താചാവലുകള്‍ അങ്ങേയറ്റം അധഃപതിച്ചിരിക്കുന്നുവെന്ന് അഭിപ്രായമാണ് തനിക്കുള്ളതെന്നും വിഷംവമിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്നും പാര്‍ലെ സീനിയര്‍ കാറ്റഗറി ഹെഡ് കൃഷ്ണറാവു ബുദ്ധ ചൂണ്ടിക്കാട്ടി.

അക്രമവും വിദ്വേഷവും പരത്തുന്ന ചാനലുകളുടെ കാഴ്ച്ചക്കരയല്ല തങ്ങള്‍ ഉപഭോക്താക്കളായി ആഗ്രഹിക്കുന്നത്. മാധ്യമനൈതികതയും സ്വബോധവും തിരിച്ചുകൊണ്ടുവന്നശേഷം സഹരിക്കാമെന്ന് പരസ്യദാതാക്കള്‍ ഒറ്റക്കെട്ടായി ചാനലുകളെ അറിയിക്കേണ്ട സമയമാണിത്. വിശ്വസ്തതയും ആത്മാര്‍ഥതയും കാറ്റില്‍ പറത്തി ടിആര്‍പി റേറ്റിങ് മാത്രം ലക്ഷ്യംമിട്ട് വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സമൂഹമനഃസാക്ഷിക്കുനേരെ വിഷം വമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷം പരത്തുന്ന മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

web desk 3: