X

മന്ത്രി വീണക്കെതിരെ സി.പി.എം നേതാവ് ;പത്തനംതിട്ടയിൽ ഒരു വികസനവുമില്ലെന്ന് വിമർശനം

ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ മണ്ഡലത്തിലെ പത്തനംതിട്ട നഗരത്തിന്റെ വികസന മുരടിപ്പിൽ വിമർശനവുമായി സി.പി.എം നേതാവ് തന്നെ രംഗത്തെത്തി.സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി അഡ്വക്കേറ്റ് ഷാൻ പഴയവീട്ടിൽ ആണ് ജില്ലയിലും സംസ്ഥാനത്തും നഗരത്തിലും എല്ലാം ഇടതുഭരണം ഉണ്ടായിട്ടും പത്തനം തിട്ട നഗരം വികസനമില്ലാതെ കിടക്കുന്നുവെന്ന വിമർശന പോസ്റ്റ് ഫെയ്‌സ്‌ബുക്കിൽ ഇട്ടിരിക്കുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് ഇറങ്ങാൻ ഇത്തവണ എന്നെ കിട്ടില്ലെന്നും നാണം, ഉളുപ്പ് എന്നത് എനിക്ക് ഒരു പ്രശ്നമാണെന്നും സി.പി.എം നേതാവ് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒരുപാട് നാളുകളായി ഈ അവസ്ഥയിൽ എന്റെ നാട്..
പത്തനംതിട്ട നഗര ത്തോട് എന്തിനാണ് ഈ അവഗണന ?
ഇവിടെ വികസനം ചർച്ചചെയ്യേണ്ടേ ?
നഗരം , നിയമസഭ , ജില്ലാ, സംസ്ഥാനം എല്ലായിടത്തും ഇടതു ഭരണം.. എന്നിട്ടും എന്റെ നാട് മാത്രം ” വികസിച്ചില്ല ” അതുപോട്ടെ, അപകട ഭയമില്ലാതെ യാത്ര തന്നെ ഇവിടെ സാധിക്കുന്നില്ല., വാഹനങ്ങൾ വേഗം കേടാകുന്നു .
ലോകസഭ തിരെഞ്ഞെടുപ്പ് അടുത്ത് വരുന്നു,
നഗര പ്രാദേശങ്ങളിൽ വോട്ട് ചോദിച്ച് ഇത്തവണ ഞാൻ ഇറങ്ങുന്നില്ല.
നാണം, ഉളുപ്പ് എന്നത് എനിക്ക് ഒരു പ്രശ്നമാണ്

webdesk15: