X

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണ്‍; പി. പരമേശ്വരന് പത്മവിഭൂഷണ്‍

 

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് പത്മവിഭൂഷണ്‍. വ്യോമസേന ഗരുഡ് കമാന്‍ഡോ ജെപി നിരാലയ്ക്ക് അശോകചക്ര. മേജര്‍ വിജയാന്ത് ബിസ്തിന് കീര്‍ത്തിചക്ര. 14 പേര്‍ക്ക് ശൗര്യചക്ര. പത്മ പുരസ്‌കാരങ്ങളും ഉടന്‍ പ്രഖ്്യാപിക്കാനിരിക്കുകയാണ്.

1999 മുതല്‍ 2007 വരെ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനം അലങ്കരിച്ചിരുന്നു. 2007ല്‍ സ്ഥാനത്യാഗം ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27 ന് ആണ് ക്രിസോസ്റ്റം തിരുമേനി നൂറാം ജന്മദിനം ആഘോഷിച്ചത്. പത്തനംതിട്ട ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഈ. ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1917 ഏപ്രില്‍ 27ന് ണ് ക്രിസോസ്റ്റം ജനിച്ചത്.

chandrika: