X

‘ജനവിധി  അംഗീകരിക്കുന്നു, ഞങ്ങള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും ‘;  രാഹുല്‍ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നെന്ന് പറഞ്ഞ രാഹുല്‍  വിജയിച്ച എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ആശംസകള്‍ നേര്‍ന്നു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഠിനാധ്വാനത്തോടെയും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിച്ച എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി. ഞങ്ങള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. ഇന്ത്യയുടെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

web desk 3: