X

പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് അപകടം: ഒരു മരണം; 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്‌കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബസ് ജീവനക്കാരി എല്‍സിയാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റു. 15 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമാണ് പരിക്കേറ്റത്. പെരുമ്പാവൂരിലെ സാന്തോം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ കുട്ടികളെ പെരുമ്പാവൂര്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് അധ്യാപകരെ ആലുവ ആസ്പത്രിയിലേക്ക് മാറ്റി.

chandrika: