X
    Categories: indiaNews

പെട്രോള്‍, ഡീസല്‍ നിരക്ക് കുത്തനെ ഉയരുന്നു

കോട്ടയം: പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിക്കുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്.

10 ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയില്‍ വര്‍ധനവുണ്ടായി.രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 48 ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനഃരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.

കോവിഡ് വാക്‌സിന്‍ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയില്‍ ഉണര്‍വ് വരുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ക്രൂഡോയില്‍ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത.

web desk 3: