X
    Categories: indiaNews

ജിഎസ്ടിയുടെ കീഴിലാക്കിയാല്‍ പെട്രോളും ഡീസലും എത്രരൂപയ്ക്ക് ലഭിക്കും? ; എസ്ബിഐയുടെ റിപ്പോര്‍ട്ട് ഇങ്ങനെ

ജിഎസ്ടിയുടെ പരിധിയില്‍കൊണ്ടുവന്നാല്‍ പെട്രോളും ഡീസലും എത്രരൂപയ്ക്ക് ലഭിക്കുമെന്ന ചോദ്യം ഓരോ ഉപയോക്താക്കളുടെയും മനസ്സില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നതാണ്. പെട്രോള്‍ ലിറ്ററിന് 75 രൂപയ്ക്കും ഡീസല്‍ ലിറ്ററിന് 68 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്നാണ് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈവിലയ്ക്ക് പെട്രോളും ഡീസലും വിറ്റാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണുണ്ടാകുക. ഇത് ജിഡിപിയുടെ 0.4ശതമാനംവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്‌സൈസ് തീരുവ, വാറ്റ് എന്നിവ നികുതിവരുമാനത്തിന്റെ പ്രധാന സ്രോതസ്സായതിനാല്‍ ജിഎസ്ടിക്കുകീഴില്‍ പെട്രോളിനെയും ഡീസലിനെയും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവില്ലെന്നും എസ്ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യ കാന്തിഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കേന്ദ്രത്തെക്കൂടാതെ ഓരോ സംസ്ഥാനത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രൂപപ്പെടുത്തിയ വാറ്റ്, സെസ് എന്നിവയുണ്ട്. അതോടൊപ്പം അസംസ്‌കൃത എണ്ണവിലയും കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവയും ഗതാഗത ചെലവും ഡീലര്‍ കമ്മീഷനുമൊക്കെ ചേര്‍ന്നാണ് ഇത്രയും വില ഈടാക്കുന്നത്.

web desk 3: