X
    Categories: MoreViews

ഖത്തറില്‍ പെട്രോള്‍ വിലയില്‍ വര്‍ധന

ദോഹ: ഡിസംബറില്‍ വിവിധ ഇനം പെട്രോളുകള്‍ക്ക് ലിറ്ററിന് 5 മുതല്‍ 10 ദിര്‍ഹം വരെ വര്‍ധിക്കും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.50 റിയാലാണ്. നവംബറിനെ അപേക്ഷിച്ച് 5 ദിര്‍ഹം കൂടുതലാണിത്. പ്രീമിയം പെട്രോള്‍ പ്രൈസിന് 10 ദിര്‍ഹം വര്‍ധിച്ച് 1.45 റിയാലാവും. കഴിഞ്ഞ മാസം സൂപ്പര്‍, പ്രീമിയം പെട്രോളുകള്‍ക്ക് 10 ദിര്‍ഹം വീതം വര്‍ധിച്ചിരുന്നു. അതേ സമയം ഡീസല്‍ വില 1.40 റിയാലില്‍ തുടരും. ഏതാനും മാസങ്ങളായി ഡീസല്‍ വില സ്ഥിരമായി തുടരുകയാണ്. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് വില നിശ്ചയിക്കുന്നതിനാല്‍ ഓരോ മാസവും മന്ത്രാലയം വെബ്‌സൈറ്റ് വഴി പുതിയ വില നിലവാരപ്പട്ടിക പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഏപ്രിലിലാണ് ഈ സംവിധാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ജൂണില്‍ ആദ്യ വിലവിവര പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പ്രീമിയത്തിന് 1.20 റിയാലും സൂപറിന് 1.30 റിയാലുമായിരുന്നു വില.

chandrika: