X
    Categories: Health

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. ബുധനാഴ്ച രാജ്യത്തെ ഡ്രഗ്സ് റഗുലേറ്ററുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അപേക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു.

കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ആദ്യം അപേക്ഷ നല്‍കിയ കമ്പനി ഫൈസറായിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അടിയന്തര ഉപയോഗത്തിന് വീണ്ടും അപേക്ഷ നല്‍കുമെന്നും ഫൈസര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വാക്സിന്റെ ഉപയോഗത്തിനായി ഫൈസര്‍ അനുമതി തേടിയത്. എന്നാല്‍, ഇതിനുശേഷം അനുമതി തേടിയ കോവാക്സിന്‍, കോവിഷീല്‍ഡ് എന്നീ രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് ജനുവരിയില്‍ ഇന്ത്യ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

 

 

web desk 3: