X

കോവിഡ് വാക്‌സിന്‍ ഒരുങ്ങുന്നു; 90 ശതമാനവും സുരക്ഷിതമെന്ന് ഫിസര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ ഫാര്‍മസ്യൂട്ടില്‍ കമ്പനി ഫിസറും ജര്‍മന്‍ പങ്കാളി ബയോഎന്‍ടെകും സംയുക്തമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ അതിവേഗത്തില്‍ മുമ്പോട്ട്. വാക്‌സിന്‍ 90 ശതമാനവും സുരക്ഷിതമാണ് എന്ന് കമ്പനി അവകാശപ്പെട്ടു.

ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ കമ്പനി പ്രസിദ്ധപ്പെടുത്തി. ആദ്യമായാണ് ഒരു വാക്‌സിന്‍ നിര്‍മാണ കമ്പനി ഇത്രയും കൂടുതല്‍ പരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. ശാസ്ത്രത്തിനും മനുഷ്യകത്തിനും പ്രധാനപ്പെട്ട ദിനമാണ് ഇന്ന് എന്ന് ഫിസര്‍ ചെയര്‍മാന്‍ ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു.

യുഎസില്‍ 16നും 85നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ കുത്തിവയ്ക്കാന്‍ ഫിസര്‍ അനുമതി ചോദിക്കുന്നുണ്ട്. അതിനായി 44000 പേരില്‍ മരുന്ന് ഉപയോഗിച്ചതിന്റെ ഫലം അധികൃതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ വര്‍ഷം തന്നെ 40 ദശലക്ഷം ഡോസ് വാക്‌സിന്‍ യുഎസില്‍ വിതരണം ചെയ്യാനാകും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Test User: