X
    Categories: Newsworld

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ മരിച്ചു; നോര്‍വെയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഓസ്ലോ: ഫൈസറിന്റെ വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ക്ക് നോര്‍വെയില്‍ മരണം. ഇവര്‍ മുതിര്‍ന്നവരാണെന്ന് നോര്‍വെ റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു മരണം. നിരവധി പേര്‍ക്ക് വാക്‌സിനേഷന്‍ പിന്നാലെ അസ്വസ്ഥകളുണ്ടായിട്ടുണ്ട്. പലരും ഗുരുതരാവസ്ഥയിലാണ്. അതേസമയം മരണകാരണം കണ്ടെത്താന്‍ നോര്‍വെ അന്വേഷണം പ്രഖ്യാപിച്ചു. വാക്‌സിനേഷന്‍ ലോകവ്യാപകമായി നടക്കുന്ന സമയത്താണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് കൃത്യമായ മരണകാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

80 വയസ്സിന് മുകളിലുള്ളവരില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് വാക്‌സിനേഷന് ശേഷം കാണപ്പെടുന്നത്. ഇത്തരക്കാരുടെ ആരോഗ്യനില നേരത്തെ തന്നെ മോശമാണ്. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. അതേസമയം വാക്‌സിനാണ് മരണകാരണമെന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മരിച്ച 23 പേരില്‍ 13 ആളുകള്‍ക്ക് വിവിധ രോഗങ്ങളുണ്ടായിരുന്നു. വയറിളക്കം, മനംപുരട്ടല്‍, പനി എന്നിവയാണ് കണ്ടിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതുകൊണ്ട് വാക്‌സിനേഷന്‍ മരണത്തിലേക്ക് നയിച്ചെന്ന് പറയാനാവില്ല.

അതേസമയം ഫൈസര്‍ യൂറോപ്പില്‍ തങ്ങളുടെ വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി കുറച്ചിരിക്കുകയാണ്. നോര്‍വെയിലെ മരണങ്ങളെ തുടര്‍ന്നാണിത്. നിര്‍മാണവും ഫൈസര്‍ നിയന്ത്രിക്കും. അതിലൂടെ രണ്ട് ബില്യണ്‍ വാക്‌സിന്‍ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കാനാണ് ശ്രമം. നിലവില്‍ ഇത് 1.3 ബില്യണാണ്. 80 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതില്ലെന്നാണ് നോര്‍വീജിയന്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരക്കാര്‍ക്ക് ഇനി ആയുസ്സ് കുറവായിരിക്കും. അതുകൊണ്ട് വാക്‌സിന്‍ എടുത്ത് കഴിഞ്ഞാലും വലിയ ഗുണമുണ്ടാകില്ലെന്ന് ഇവര്‍ പറയുന്നു.

ഡിസംബര്‍ മുതല്‍ 30000 പേര്‍ ഫൈസറിന്റെ മോഡേണ വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഏതെല്ലാം വിഭാഗത്തെ വാക്‌സിനേഷന് വിധേയമാക്കണമെന്ന് ജാഗ്രതയോടെ ഡോക്ടര്‍മാര്‍ സമീപിക്കേണ്ട കാര്യമാണെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

 

web desk 3: