X
    Categories: Health

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച വനിതാ ഡോക്ടര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍

മെക്‌സിക്കന്‍ സിറ്റി: ഫൈസര്‍ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വനിതാഡോക്ടര്‍ക്ക് ശ്വാസതടസവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടക്കുന്നതായി മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു.

തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എന്‍സെഫലോമയോലൈറ്റിസ് ആണ് ഡോക്ടര്‍ക്ക് എന്നാണ് വിദഗ്ധരുടെ പ്രാഥമികനിഗമനമെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഡോക്ടര്‍ക്ക് അലര്‍ജിയുള്ളതായും വാക്‌സിന്‍ സ്വീകരിച്ച മറ്റാര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നുംആരോഗ്യവകുപ്പ് പറഞ്ഞു.

വിഷയത്തില്‍ ഫൈസറോ ബയോണ്‍ടെകോ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 24 നാണ് മെക്‌സികോയില്‍ വാക്‌സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. 1,26,500 ലധികം പേരാണ് മെക്‌സികോയില്‍ ഇതു വരെ കോവിഡ് ബാധിച്ച് മരിച്ചത്.

 

web desk 3: