X

ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തു; ആകാശ് തില്ലങ്കേരി ജയിലറെ തല്ലി

ഫോണ്‍ ഉപയോഗിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിച്ച ജയിലറെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി മര്‍ദിച്ചു. അസിസ്റ്റന്റ് ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലാണ് സംഭവം.

സംഭവത്തില്‍ പ്രതിക്കെതിരെ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസെടുക്കുമെന്ന് വിയൂര്‍ പൊലീസ് അറിയിച്ചു. ഷുഹൈബ് വധക്കേസ് അടക്കം 12 കേസില്‍ പ്രതിയാണ് ആകാശ്.

webdesk11: