X

പോലീസ് വെടിവെച്ച് കൊന്നയാളെ ചവട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസറ്റില്‍- വീഡീയോ

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെച്ച് കൊന്നയാളുടെ മൃതദേഹം ചവട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസറ്റില്‍. അസം ജില്ല ഭരണകൂടം നിയമിച്ച ബിജയ് ശങ്കര്‍ ബനിയ എന്ന ഫോട്ടോഗ്രാഫറാണ് അറസറ്റിലായത്. സംഭവത്തിന്റെ ദ്യശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനു പിന്നാലെയാണ് അറസറ്റ്.

 

സംഭവം ഇങ്ങനെ

അസമില്‍ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ചവരും പൊലീസും ഇന്നലെയോടെ ഏറ്റുമുട്ടി,സംഭവത്തില്‍ രണ്ടു മരണം സംഭവിക്കുകയും
നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. പൊലീസാണ് ആദ്യം നടപടിക്ക് തുടക്കമിട്ടത്.

വടിയും കല്ലുമായി പ്രതിഷേധക്കാര്‍ പൊലീസിനോട് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു. അക്രമത്തില്‍ ഒമ്പത് പൊലീസുകാര്‍ക്കും രണ്ടു പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റതായാണ് വിവരം. അസമിലെ ധരാംഗ് ജില്ലയിലാണ് സംഭവം. പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കല്ലെറിയുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് പൊലീസ് ലാത്തിവീശിയതെന്നും ധരാംഗ് ജില്ലാ പൊലീസ് മേധാവി അവകാശപ്പെട്ടു. മേഖലയില്‍ കൂടുതല്‍
പൊലീസ് സേനയെ വിന്യസിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് എശ്.പി സുശാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
കുടിയൊഴിപ്പിക്കല്‍ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ശേഷിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്ര, ദൃശ്യ മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നിലായിരുന്നു പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അനധികൃതമായി ഭൂമി കൈയേറി നിര്‍മ്മിച്ച 4500 കെട്ടിടങ്ങള്‍ ഇതുവരെ ഒഴിപ്പിച്ചതായാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. നാല് മത കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടും. ശേഷിക്കുന്ന 800 കെട്ടിടങ്ങള്‍ കൂടിയാണ് ഒഴിപ്പിക്കാനുള്ളത്.
വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ജില്ലാ ഭരണകൂടം ഇന്നലെ ഒഴിപ്പിക്കലിനെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ നീക്കം മുന്‍കൂട്ടി കണ്ട് പ്രദേശവാസികള്‍ നേരത്തെ തന്നെ മേഖലയില്‍ തമ്പടിച്ചിരുന്നു. ജെ.സി.ബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ശ്രമം തുടങ്ങിയതോടെ പ്രതിഷേധക്കാര്‍ തടയാനെത്തി.
ഇവരെ പൊലീസ് പൊതിരെ തല്ലുകയായിരുന്നു. ഇതോടെ ജനം കുറുവടികളും കല്ലുമായി പൊലീസിനെ നേരിട്ടു. കാര്യങ്ങള്‍ കൈവിട്ടുപോയതോടെ കുടിയൊഴിപ്പിക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

സംഭവം രാജ്യവ്യപാക പ്രതിഷേധത്തിനു വഴി വെച്ചിട്ടുണ്ട്.

web desk 3: