X

ക്രമസമാധാനനില ഭദ്രം; സംഘപരിവാര്‍ പ്രചരണം കേരളത്തിനും അവിടുത്തെ ജനങ്ങള്‍ക്കും എതിരെയാണ്: പിണറായി വിജയന്‍

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ ക്രമസമാധാനനിലയാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആക്രമങ്ങളുടെ നാടാണെന്ന ആര്‍എസ്എസ്-ബിജെപി വാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുഖ്യമന്ത്രി  എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. സര്‍ക്കാരിന് അതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കും ബി.ജെ.പി നടത്തുന്ന കുപ്രചരണങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്നവരാണ്. അത് കൊണ്ട് പേടി വേണ്ട. സമാധാനം നിറഞ്ഞ കേരളത്തെ കുറിച്ച് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്ന അപകീര്‍ത്തി പ്രചരണം മാത്രമാണ് എല്ലാം. കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിലെ ജനങ്ങളുടെ സമാധാനം കളക്കിലെടുത്ത് കേരള വിരുദ്ധ പ്രചരണങ്ങളെ തടയുകയാണ് ലക്ഷ്യം. ഇത്തരം പ്രചരണങ്ങള്‍ സി.പി.ഐ.എം എന്ന പാര്‍ട്ടിയ്ക്കോ എല്‍.ഡി.എഫ് സര്‍ക്കാരിനോ എതിരല്ല, രാജ്യത്തെ ഏറ്റവും സമാധാനം നിറഞ്ഞ സംസ്ഥാനമായ കേരളത്തിനും അവിടുത്തെ ജനങ്ങള്‍ക്കും എതിരെയാണ്

കേരളത്തില്‍ വിവിധയിടങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ ആക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രതിബദ്ധരാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എല്ലാം പാര്‍ട്ടികളും ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്രമ സ്വഭാവമുള്ള പ്രവര്‍ത്തകരെ നിയന്ത്രിക്കാനും നടപടി സ്വീകരിക്കാനും പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

താലിബാനിസം പോലുള്ള ആരോപണങ്ങള്‍ ഉയരുകയും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി കേരളം സന്ദര്‍ശിക്കുകയും ആശങ്ക അറിയിക്കുകയും സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത് തീവ്രവാദ സംഘടനകളെപ്പോലെയാണെന്ന് ആരോപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന്, ആര്‍.എസ്.എസിന്റെ ഗൂഢാലോചനകളും പ്രചരണവും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതല്ല. യുക്തിയില്ലാത്ത വാക്കുകള്‍ പ്രയോഗിക്കാനും പ്രചരിക്കാനും യാതൊരു മടിയുമില്ലാത്തവരാണവര്‍. അവരുടെ ഈവിള്‍ ഡിസൈനെ കുറിച്ച് ജനങ്ങളും സര്‍ക്കാരും നല്ല ബോധ്യമുള്ളവരാണ്. ബി.ജെ.പി പ്രചരണങ്ങള്‍ എല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ഇത് കോണ്‍ഗ്രസും തിരിച്ചറിയണം

ആര്‍എസ്എസിനെ ഭയമില്ലെന്നും നുണ പ്രചാരണം നടത്തുന്നതില്‍ ചാമ്പ്യന്‍മാരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ അജണ്ടയെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധമുണ്ടെന്നും വ്യാജപ്രചാരണങ്ങളെ അവര്‍ തള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശത്രുരാജ്യത്തോട് പെരുമാറുന്നതു പോലെയാണ് സിപിഐഎമ്മിന്റെ പെരുമാറ്റമെന്ന അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും രാജ്യത്ത് മതനിരപേക്ഷത നിലനിര്‍ത്തുന്നതിനും ബിജെപിയുടെ വളര്‍ച്ച തടയാനും വിശാല പ്രതിപക്ഷം അത്യന്താപേക്ഷിതമാണ്

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെതുമായി ബന്ധപെട്ട് സംസ്ഥാനസര്‍ക്കാര്‍ എല്ലാവിധ നടപടികളും കൃത്യസമയത്ത് കൈകൊണ്ടിട്ടുണ്ട്. അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞദിവസം സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തു. കേരളത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നത്തിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്.

മദ്യം നിരോധിച്ചാല്‍ വ്യാജമദ്യം, ഹാനികരമായ മറ്റ് ലഹരി പദാര്‍ഥങ്ങളുടെ എന്നിവയുടെ ഒഴുക്കിനു വഴിവയ്ക്കും. എന്നാല്‍, ബീഹാറില്‍ മദ്യനിരോധനത്തെ കുറിച്ചു പറഞ്ഞതിനോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.

 

chandrika: