X

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ കോപ്പിയടിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

ജനവിരുദ്ധനയങ്ങളില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ കോപ്പിയടിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ധനത്തിന് കേന്ദ്രം വില വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് സമരം ചെയ്യാനാകുമോ? ജനങ്ങളെ ഉപദ്രവിക്കാന്‍ യാതൊരു മടിയുമില്ലാത്ത സര്‍ക്കാറായി മാറി രണ്ടാം പിണറായി സര്‍ക്കാര്‍.

ഇടതു ഭരണത്തില്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി. വില വര്‍ധനവ് പിന്‍വലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകും. പ്രതിപക്ഷം സമരം ചെയ്ത് വില വര്‍ദ്ധനവ് തിരുത്തുക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നികുതി വര്‍ധനവിനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനും എതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത് അദ്ദേഹം പറഞ്ഞു.

webdesk11: