X

ജര്‍ഷക്ക് കൊടുത്ത വാക്ക് പാലിച്ച് പി.കെ ഫിറോസ്

താനൂര്‍ ബോട്ട് ദുരന്തത്തില്‍ സാരമായി പരിക്ക് പറ്റിയ ജര്‍ഷയുടെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. രണ്ട് ദിവസം മുമ്പാണ് പരപ്പനങ്ങാടിയിലെ ജര്‍ഷയുടെ വീട്ടില്‍ പികെ ഫിറോസ് എത്തിയത്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ജര്‍ഷയ്ക്ക് ഉമ്മയെയും സഹോദരനെയുമാണ് ദുരന്തത്തില്‍ നഷ്ടപ്പെട്ടത്. അപകടത്തില്‍ തലച്ചോറിനേറ്റ പരിക്ക് കാരണം അന്ന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ജര്‍ഷ. നിരന്തരമായ ചികിത്സയെ തുടര്‍ന്ന് ജര്‍ഷയുടെ ആരോഗ്യനില ഇപ്പോള്‍ നല്ല മാറ്റമുണ്ട്.

ജര്‍ഷയെ കാണാന്‍ ചെന്നപ്പോഴാണ് അവളുടെ ഇഷ്ടങ്ങളെ കുറിച്ച് ഫിറോസ് സാഹിബ് അവളോട് ചോദിച്ചറിഞ്ഞത്. ‘എനിക്ക് കിളികളെ നല്ല ഇഷ്ടമാണെന്നും എനിക്ക് കളിപ്പിക്കാന്‍ ഒരു കിളിയെ വേണമെന്ന്’ അവള്‍ പറഞ്ഞത്. മോളുടെ ഇഷ്ടം അതാണോ..എന്നാല്‍ ആ കിളിയെ ഞാന്‍ കൊണ്ട്തരാം എന്നും പറഞ്ഞാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്.

ബോട്ട് അപകടത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് ചികിത്സാ ചെലവുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു നയാ പൈസ നാളിത് വരെയായി നല്‍കിയിട്ടില്ലെന്ന സങ്കടം പിതാവ് ഫിറോസുമായി പങ്ക് വെച്ചു. എം.എല്‍.എ മജീദ് സാഹിബ് മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നവകേരള സദസ്സിലുമെല്ലാം പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല എന്ന് പിതാവ് പങ്കുവെച്ചപ്പോള്‍ ജര്‍ഷക്ക് ആവശ്യമായ മരുന്നുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാമെന്നും ആ കാര്യം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയാണ് അന്ന് ഫിറോസ് മടങ്ങിയത്.

സന്ദര്‍ശിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ജര്‍ഷക്ക് കൊടുത്ത വാക്കും പാലിച്ച് കിളിയുമായി അദ്ദേഹം ജര്‍ഷയെ കാണാനായി പരപ്പനങ്ങാടിയിലെ വീട്ടിലെത്തി. ഇന്ന് കിളിയും കൂടുമായി ചെന്നപ്പോള്‍ അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം കാണേണ്ടത് തന്നെയാണ്. ഒപ്പം ഇനി മുതല്‍ അവള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ദയ ചാരിറ്റബിള്‍ സെന്ററില്‍ നിന്നും നല്‍കുമെന്നും അറിയിച്ച് മരുന്നിന്റെ ഫോം കൈമാറിയുമാണ് ഫിറോസ് അവിടെ നിന്നും മടങ്ങിയത്.

 

 

webdesk14: