X

‘യെസ്’, ഇതായിരുന്നു കമ്പനി കാണാനിരുന്ന യുദ്ധം;ജലീലിന്റെ പഴയ പോസ്റ്റുമായി പി.കെ ഫിറോസ്

കോഴിക്കോട്: കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ പ്രതികരണവുമായി പി.കെ. ഫിറോസ്. 2019 ജൂലായില്‍ കെ.ടി. ജലീല്‍ യൂത്ത് ലീഗിനെതിരെയും പി.കെ. ഫിറോസിനെതിരെയും ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടിന് മറുപടി നല്‍കിയാണ് പി.കെ. ഫിറോസ് മന്ത്രിയുടെ രാജിയില്‍ പ്രതികരിച്ചത്.

ഇതായിരുന്നോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം എന്ന ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ‘യെസ്’ എന്ന വാക്ക് മാത്രമാണ് ഫിറോസ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനറല്‍ മാനേജറായി നിയമിച്ചത് ആദ്യം ചൂണ്ടിക്കാട്ടിയത് പി.കെ. ഫിറോസായിരുന്നു. ഇതിനുപിന്നാലെ മന്ത്രിക്കെതിരേ യൂത്ത് ലീഗിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ വിവിധ പ്രക്ഷോഭങ്ങളും അരങ്ങേറി. എന്നാല്‍ ആ സമയത്തെല്ലാം യൂത്ത് ലീഗിനെ പരിഹസിക്കുന്നതരത്തിലായിരുന്നു ജലീലിന്റെ പ്രതികരണം.

 

web desk 3: