X

എല്ലാ ഉടായിപ്പുകളും ഞങ്ങള്‍ വലിച്ച് കീറി ചുമരിലൊട്ടിക്കും എസ്.ഡി.പി.ഐ ക്ക് മറുപടിയുമായി പി.കെ ഫിറോസ്‌

എസ്.ഡി.പി.ഐ തനിക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ഹാദിയ കേസില്‍ എസ്.ഡി.പി.ഐ നടത്തിയ ഇടപെടലുകളേയും തനിക്കെതിരെയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കെതിരെയും നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെയാണ് ശക്തമായ വിമര്‍ശനവുമായി പി.കെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
അഖില@ഹാദിയ കേസില്‍ എസ്.ഡി.പി.ഐ നടത്തിയ ഉടായിപ്പുകള്‍ ഓരോന്നും പുറത്ത് വരാന്‍ തുടങ്ങിയപ്പോള്‍ ഇപ്പോഴിതാ പുതിയ പ്രചരണവുമായി സുഡുക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നു. രാഹുല്‍ ഈശ്വറിന്റെ ഒരു ടെലിവിഷന്‍ ചര്‍ച്ചയിലെ വോയ്‌സും പൊക്കിപ്പിടിച്ചാണ് ഇപ്പോഴത്തെ വരവ്. മുനവ്വറലി തങ്ങളും ഞാനും ലവ് ജിഹാദാണെന്ന് പറയിപ്പിക്കാന്‍ രാഹുല്‍ ഈശ്വറിനെ നിര്‍ബന്ധിച്ചു എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞതായാണ് പ്രചരണം.
എന്നാല്‍ വാസ്തവം എന്താണ്?
ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഈ വിഷയം സംസാരിച്ചു കൊണ്ടിരിക്കെ രാഹുല്‍ ഈശ്വര്‍ പറയുന്നത് ഇപ്രകാരമാണ്.
‘ഒരു ജഡ്ജിയുടെ മേല്‍ നോട്ടത്തിലല്ലാതെ എന്‍.ഐ.എ ഈ കേസ് അന്വേഷിക്കരുത്. മാത്രമല്ല മുനവ്വറലി തങ്ങളോട്, ശ്രീ. പി. കെ ഫിറോസിനോട് അടക്കം ഈ വിഷയം സംസാരിച്ചു. ദേശീയ ചാനലിലിരുന്നപ്പോ അവരെന്നെക്കൊണ്ട് (ആര്? ദേശീയ ചാനലുകാര്) ലവ് ജിഹാദാണെന്ന് പറയിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ പറഞ്ഞു വേണമെങ്കില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് ആരോപിക്കാം’
പച്ച നുണകള്‍ പ്രചരിപ്പിക്കുക എന്നത് സുഡുക്കളുടെ കൂടപ്പിറപ്പാണ്. പക്ഷേ നിങ്ങള്‍ക്ക് എത്ര കുരു പൊട്ടി ഒലിച്ചാലും നിങ്ങളുടെ എല്ലാ ഉടായിപ്പുകളും ഞങ്ങള്‍ പൊളിക്കും. എന്നിട്ട് വലിച്ച് കീറി ചുമരിലും ഒട്ടിക്കും. നിങ്ങള്‍ അത്ര മാത്രം വലിയ സംഭവമായിട്ടൊന്നുമല്ല. ‘നഞെന്തിന് നാനാഴി’ എന്നാണല്ലോ ചൊല്ല്. ഇത്തിരിയെ ഉള്ളുവെങ്കിലും നിങ്ങള്‍ വിഷമാണ്. വര്‍ഗ്ഗീയ വിഷം. അത് ചെറുക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തവും.

chandrika: