X

തൊഴിലില്ലായ്മ പരിഹരിക്കുന്നതിലല്ല, പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്തുന്നതിലാണ് സര്‍ക്കാരിന് തിരക്ക്; കുഞ്ഞാലികുട്ടി

അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് കേരളതീരത്ത് മത്സ്യ ബന്ധനം നടത്താന്‍ അനുമതി നല്‍കിയതില്‍ പ്രതികരിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പിന്‍വാതില്‍ നിയമനത്തിനെതിരെ പൊരുതുന്ന യുവതക്കൊപ്പം എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട് കലക്ടറേറ്റ് പരിസരത്ത് നടത്തുന്ന അനിശ്ചിത കാല സഹന സമരത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലികുട്ടി.

ചെറിയ തോണികളിലും മറ്റും പോയി മീന്‍ പിടിക്കുന്ന ജോലി അമേരിക്കന്‍ കമ്പനിയെ ഏല്‍പിച്ചിരിക്കുകയാണ്. നമ്മുടെ മത്സ്യ തൊഴിലാളികള്‍ ഒരു മാസം കൊണ്ടു നടത്തുന്ന മത്സ്യബന്ധനം അമേരിക്കന്‍ കമ്പനി ഒരു മണിക്കൂര്‍ കൊണ്ട് പിടിച്ചു കൊണ്ടു പോകും. ഇപ്പോള്‍ തന്നെ നമ്മുടെ മത്സ്യ സമ്പത്ത് കുറഞ്ഞിരിക്കുകയാണ്. ഈ സമയത്താണ് അമേരിക്കന്‍ കമ്പനിക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത്-കുഞ്ഞാലികുട്ടി പറഞ്ഞു.

തൊഴിലില്ലാത്തവര്‍ക്ക് ജോലി നല്‍കുന്ന പദ്ധതികളൊന്നും സര്‍ക്കാരിന്റെ കൈയിലില്ല. മറിച്ച് പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും തിരക്കിട്ട് ജോലികളില്‍ സ്ഥിരപ്പെടുത്തുകയാണ്. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. കോവിഡ് കാരണം തൊഴിലില്ലായ്മയെ രൂക്ഷമാക്കി. ഈ സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തൊഴിലില്ലായ്മ പരിഹരിക്കുമെന്നും കുഞ്ഞാലികുട്ടി.

web desk 1: