X

പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 25 ന് തുടങ്ങും; സംസ്ഥാന കലോത്സവം ജനുവരിയില്‍

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് 5 മുതല്‍ 10 വരെ നടക്കും. രണ്ടാം അലോട്ട്‌മെന്റ് 15ന് ആരംഭിക്കും. 22നാണ് മൂന്നാം അലോട്ട്‌മെന്റ്. 24 നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതോടൊപ്പം ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് വച്ച് നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കോട്ടയത്തും നടക്കും. സംസ്ഥാന കായികമേള നവംബറില്‍ തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം നവംബറില്‍ എറണാകുളത്ത് വെച്ചും നടക്കും.

web desk 3: