X

മോദി ഫലസ്തീനിലെത്തി: യാസര്‍ അറാഫത്തിന്റെ ശവകുടീരത്തില്‍ പ്രണമിച്ചു

റാമല്ല: ചരിത്രം കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെത്തി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം ഭാഗമായാണ് മോദി ഫലസ്തീനില്‍ സന്ദര്‍ശനം നടത്തുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവു ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് നരേന്ദ്രമോദി ഫലസ്തീനിലെത്തിയത്. ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. വിദേശകാര്യ വികസന പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന സന്ദര്‍ശനമാണ് ഇന്നത്തേത്.

റാമല്ല വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമാണ് വിമാനത്താവളത്തില്‍ നിന്ന് ലഭിച്ചത്. ഇവിടെ നിന്നും അദ്ദേഹം ഫലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ ശവകുടീരത്തിലേക്കാണ് പോയത്. യാസര്‍ അറാഫത്തിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത മോദി അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പ്രണമിച്ചു.

 

അതേസമയം ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കുക. ഫലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസും നരേന്ദ്രമോദിയും ചര്‍ച്ചക്കു ശേഷം പ്രധാനപ്പെട്ട നയതന്ത്ര കരാറുകളില്‍ ഒപ്പുവെക്കും. കൂടാതെ ഫലസ്തീനുളള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാനുളള കരാറുകളിലും ഇരു രാഷ്ട്ര തലവന്മാരും ഒപ്പുവച്ചേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.അതിനു ശേഷം ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിയോടെ പ്രധാനമന്ത്രി മോദി അബുദാബിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ നടപടിക്ക് പിന്തുണ നല്‍ക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനത്തിലൂടെ ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലിന് മാത്രം അനുകൂലമായി ഇന്ത്യ നിലപാടെടുക്കില്ല എന്ന തോന്നലിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ ഇതിലൂടെ സാധിച്ചേക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍ .

chandrika: