X

വിജയരാജ സിന്ധ്യയുടെ ജന്മശതാബ്ദി; ഓര്‍മക്കായി നൂറു രൂപാ നാണയം പുറത്തിറക്കി മോദി

ന്യൂഡല്‍ഹി: വിജയരാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നതിനായി സ്മാരക നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറു രൂപയുടെ നാണയം വീഡിയോ കോണ്‍ഫറന്‍സ് വഴി പുറത്തിറക്കി.

വിജയ രാജെ സിന്ധ്യയുടെ സ്മരണക്കുമുമ്പില്‍ പ്രത്യേക സ്മാരക നാണയം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ശരിയായ ദിശയിലേക്ക് നയിച്ചവരില്‍ ഒരാളാണ് സിന്ധ്യയെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. പുതിയ തലമുറ അവരുടെ ജീവിതത്തെ കുറിച്ച് അറിയേണ്ടത് പ്രധാനമാണെന്നും അതിനാല്‍ അവരെ കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിക്കേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏക്ത യാത്രയുടെ സമയത്ത് വിജയ രാജെ സിന്ധ്യാജി തന്നെ ഗുജറാത്തിലെ യുവനേതാവ് നരേന്ദ്ര മോദിയായി പരിചയപ്പെടുത്തി. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം, രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അവരെക്കുറിച്ചുള്ള നിരവധി ഓര്‍മ്മകളുമായാണ് താന്‍ ഈ സ്ഥാനത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

web desk 1: