X
    Categories: indiaNews

ബറാബങ്കിയിലെ ഗരീബ് നവാസ് പള്ളി പൊളിച്ചു മാറ്റിയത് ഹിന്ദുക്കളല്ല, ഹിന്ദുത്വത്തിന്റെ പേരില്‍ അക്രമം നടത്തുന്ന യോഗി ആദിത്യനാഥ് സര്‍ക്കാര്‍: പിഎം സാദിഖ് അലി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ 100 കൊല്ലത്തില്‍ അധികം പഴക്കുള്ള ഗരീബ് നവാസ് പള്ളി പൊളിച്ചു മാറ്റിയത് ഹിന്ദുക്കളല്ലെന്നും മറിച്ച് ഹിന്ദുത്വത്തിന്റെ പേരില്‍ എന്ത് അക്രമവും പ്രവര്‍ത്തിക്കാന്‍ ലൈസെന്‍സുള്ള ധിക്കാരിയായ യോഗി ആദിത്യനാഥിന്റെ ഭരണകൂടമാണെന്നും പിഎം സാദിഖ് അലി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

 

പിഎം സാദിഖ് അലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന വാര്‍ത്തകള്‍ എല്ലാ അര്‍ത്ഥത്തിലും അവഗണിക്കപ്പെടേണ്ടതാണ്.
എന്നാല്‍ ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ 100 കൊല്ലത്തില്‍ അധികം പഴക്കുള്ള ഗരീബ് നവാസ് പള്ളി പൊളിച്ചു മാറ്റിയത് ഹിന്ദുക്കളല്ല, ഹിന്ദുത്വത്തിന്റെ പേരില്‍ എന്ത് അക്രമവും പ്രവര്‍ത്തിക്കാന്‍ ലൈസെന്‍സുള്ള ധിക്കാരിയായ യോഗി ആദിത്യനാഥിന്റെ ഭരണകൂടമാണ്.
ഇന്ത്യയിലെ വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ പങ്കും ഈ കൊടിയ അക്രമത്തെ അവഗണിച്ചത് ബി ജെ പി സര്‍ക്കാരിന്റെ മുമ്പിലുള്ള മുട്ട് മടക്കലായേ കണാനാകൂ.
മോദി സര്‍ക്കാരിന്റെ കീഴില്‍ ഈ മഹാമാരി കാലത്തും തുടരുന്ന വംശവെറിയും മുസ്ലിം വിരുദ്ധതയും അംഗീകരിച്ച് ഇനിയും പഞ്ചപുച്ഛമടക്കിയിരുന്നാല്‍ അത് മതേതര ജനാധിപത്യ ഇന്ത്യയുടെ ശവപ്പറമ്പൊരുക്കലായിരിക്കുമെന്ന് എല്ലാവരും ഓര്‍ക്കണം.
മതങ്ങളുടെ ഇന്ത്യ തുടരണം.

അതിന് ഭരണകൂട ഫാഷിസം വിഘ്‌നമായിക്കൂടാ…
ഇന്ത്യയുടെ അടിസ്ഥാന ശിലയായ മതേതരത്വം നില നിന്ന് കാണാനാഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ സ്ഥാപനങ്ങളും സംഘടനകളും ഉയിര്‍ത്തെഴുന്നേല്‍ക്കണം.
മുന്നേറണം….

web desk 3: