X

വികസന നിറവില്‍ ചാരിതാര്‍ത്ഥ്യത്തോടെ പൊന്നാനി-2 കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി

ഇഖ്ബാല്‍കല്ലുങ്ങല്‍
മലപ്പുറം

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ശ്രമഫലമായി പൊന്നാനി ലോക്‌സഭാമണ്ഡലത്തിലെ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കി. എം.പി ഫണ്ട് ഉപയോഗിച്ചുള്ള വികസനത്തിനു പുറമെയാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്രസര്‍ക്കാറിന്റെയും പദ്ധതികള്‍ എത്തിച്ചത്. ഓരോ മുക്കുമൂലയിലുമുണ്ട് ബഷീറിന്റെ വികസന അടയാളങ്ങള്‍. പി.എം.എ.വൈ ഭവനപദ്ധഥി, സ്വച്ച് ഭാരത് പദ്ധതി, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയിലെല്ലാം മണ്ഡലം മുന്നേറി. പൊന്നാനിയില്‍ സമര്‍പ്പിച്ച വികസനങ്ങള്‍ ബഷീറിനു വോട്ട് ആയി മാറും.


കേന്ദ്ര സര്‍ക്കാര്‍ എം.എസ്.ഡി.പി (മള്‍ട്ടി സെക്ടറല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം) പദ്ധതിയില്‍ പൊന്നാനി നഗരസഭയെ ഉള്‍പ്പെടുത്തി ആദ്യ ഘട്ടത്തില്‍ 10 കോടി രൂപ അനുവദിച്ചു. പൊന്നാനി തൃക്കാവ് സ്‌കൂള്‍, ഫിഷറീസ് സ്‌കൂള്‍, വെല്ലേരി. എല്‍,പി സ്‌കൂള്‍, തയ്യങ്ങാട് എല്‍.പി സ്‌കൂള്‍, എന്നിവിടങ്ങളില്‍ എം.എസ്.ഡി.പി ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിച്ചു. രണ്ടാം ഘട്ടത്തില്‍ 9 കോടി രൂപയുടെ പദ്ധതികള്‍ക്ക്് അംഗീകാരം ലഭിച്ചു.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് എം.എസ്.ഡി.പി സ്‌കീമില്‍ ഉള്‍പ്പെടുത്തി സൈക്കിള്‍ വിതരണം ചെയ്തു.
പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ മണ്ഡലത്തിലെ 11 തദ്ദേശസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി. ഇതിലൂടെ നിരവധി വികസനപദ്ധതികള്‍ക്ക് അവസരമായി. പൊന്നാനി, കോട്ടക്കല്‍, തിരൂര്‍, വളാഞ്ചേരി, തിരൂരങ്ങാടി എന്നീ നഗരസഭകളും ചെറിയമുണ്ടം, താനാളൂര്‍, തലക്കാട്, തൃപ്പങ്ങോട്, തെന്നല, നന്നമ്പ്ര എന്നീ പഞ്ചായത്തുകളുമാണ് പദ്ധതയില്‍ ഉള്‍പ്പെട്ടത്.
നേരത്തെ പൊന്നാനി മാത്രമായിരുന്നു പദ്ധതിയില്‍. കേന്ദ്രസര്‍ക്കാറില്‍ ഏറെ സമര്‍ദം ചെലുത്തിയാണ് ഇവയെ ഉള്‍പ്പെടുത്തിയത്. കോടികണക്കിനു രൂപയുടെ നിരവധി പദ്ധതികള്‍ ഇതിലൂടെ നടപ്പാക്കാനാവും.


വിദ്യാഭ്യാസ വിപ്ലവം

വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിച്ചു. കേന്ദ്രഫണ്ടിലും എം.പി ഫണ്ടിലും സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്താനും അപ്‌ഗ്രേഡ് ചെയ്യാനും സാധിച്ചു.
ആര്‍.എം.എസ്.എ പദ്ധതിയിലുള്‍പ്പെടുത്തി ആതവനാട്, കരിപ്പോള്‍, മീനടത്തൂര്‍, നടുവ, തൃക്കുളം യു.പി സ്്കൂളുകള്‍ ഹൈസ്്്കൂളുകളാക്കി ഉയര്‍ത്തി.


കടല്‍ഭിത്തി നിര്‍മാണം

പൊന്നാനി തീരദേശ മേഖലകളില്‍ കടല്‍ ഭിത്തി നിര്‍മാണത്തിന് 5 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഇത്.
തവനൂര്‍ സാമൂഹ്യ നീതി സമുച്ചയം നിര്‍മാണം പുരോഗമിക്കുന്നു. തവനൂരില്‍ സാമൂഹ്യ നീതി സമുച്ചയം ഏറെ കാലത്തെ സ്വപ്‌നമായിരുന്നു. വൃദ്ധര്‍ക്ക് താമസിക്കാനും മറ്റുമായി മികച്ച സൗകര്യങ്ങളുമായാണ് സാമൂഹ്യനീതി സമുച്ചയം ഒരുങ്ങുന്നത്.

വ്യക്തിഗത ആനൂകൂല്യങ്ങള്‍

പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 220 പേര്‍ക്ക് ചികിത്സാആനുകൂല്യം ലഭ്യമാക്കി. 5000 ത്തോളം ഇസ്സത്ത്് റെയില്‍വേ സീസണ്‍ ടിക്കറ്റുകള്‍ അനുവദിച്ചു.


web desk 1: