X

പൂന്തുറ സിറാജ് പിഡിപി വിട്ട് ഐഎന്‍എല്ലിലേക്ക്; ഇടതു സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: പി.ഡി.പി നേതാവ് പൂന്തുറ സിറാജ് പിഡിപി വിടുന്നു. ഐഎന്‍എല്ലിലേക്ക് ചേക്കേറാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതു സ്ഥാനാര്‍ഥിയായി സിറാജ് മത്സരിക്കും.

ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്കവിളാകം ഡിവിഷനില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുക. നിലവില്‍ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷന്‍ ഇടതുമുന്നണി ഐ.എന്‍.എല്ലിന് നല്‍കിയതാണ്.

പി.ഡി.പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജിന് അടുത്തിടെ നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പിന്തുണ ലഭിച്ചിരുന്നില്ല. നാമനിര്‍ദ്ദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജ് തഴയപ്പെട്ടിരുന്നു.

Test User: