X
    Categories: MoreViews

ജനസംഖ്യാ വര്‍ധനവ് നിയന്ത്രണ വിധേയമാക്കണം: മന്ത്രി

പരിഷ്‌കൃത സമൂഹത്തിന് ഉതകുന്ന രീതിയില്‍ ജനസംഖ്യ വര്‍ധനവ് നിയന്ത്രണവിധേയമാക്കണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നിന്ന് തിരിയാന്‍ സൗകര്യമില്ലാത്ത ഇന്നത്തെ പരിതസ്ഥിതിയില്‍ അത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ നടന്ന ലോക ജനസംഖ്യാദിന സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജനസംഖ്യാനിയന്ത്രണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല. സ്ത്രീകളും പുരുഷന്മാരും ഇത്തരം കാര്യങ്ങള്‍ ഒരേപോലെ പിന്തുടരണം. ശാസ്ത്രീയമായ രീതിയിലുള്ള നിയന്ത്രണമാണ് ആവശ്യം. അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെട്ട് ജനസംഖ്യാനിയന്ത്രണത്തെ എതിര്‍ക്കരുതെന്നും മന്ത്രി പറഞ്ഞു.
ചൈനയില്‍ നടപ്പാക്കിയതുപോലെ ഇന്ത്യയിലും ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കണം. ചൈനയുടെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് കുറഞ്ഞു വരികയാണ്. ഇപ്പോഴത്തെ പരിതസ്ഥിയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ ചൈനയേക്കാള്‍ ജനസംഖ്യാനിരക്കില്‍ മുന്നിലെത്തും. അതു സാംക്രമിക രോഗങ്ങളും പകര്‍ച്ചവ്യാധികളും വര്‍ധിക്കുന്നതിന് കാരണമാകുമെന്നും അവര്‍ പറഞ്ഞു.

chandrika: