X

ബി.ജെ.പി യുടെപ്രതീക്ഷകള്‍ മങ്ങുന്നു വരാനിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് CSDS തെരെഞ്ഞെടുപ്പ് സര്‍വ്വേഫലം

 

വാരനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ ബി.ജെ.പി യുടെ ശുഭപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതായും കനത്ത തിരിച്ചടി കാത്തിരിക്കുന്നതായും CSDS( Lokniti-Centre for the Study of Developing Societies ) പുറത്തു വിട്ട സര്‍വ്വേ ഫലം.
14,336 വോ്ട്ടര്‍മാക്കിടയില്‍ 175 ലോക്‌സഭാ മണ്ഡള്‍ കേന്ദ്രീകരിച്ച് 19 സംസ്ഥാനങ്ങളിലായാണ് സര്‍വ്വേ നടത്തിയത്. ഏകദേശം 34 ശതമാനം വോട്ടുകളാണ് ബി.ജെ.പി ക്ക് അനുകൂലമായി പോള്‍ ചെയ്തത്. ഇപ്പോള്‍ ഒരു തെരെഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇരുപത്തഞ്ച് ശതമാനം വോട്ടാണ് കോണ്‍ഗ്രസ്സിന് നേടാന്‍ കഴിയുക. ഇത് 2014 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിനേക്കാളും മികച്ച പ്രകടനമാണ്.
എന്‍.ഡി.എ യുടെ ജനകീയത കൂടുതലും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും എന്‍.ഡി.എക്ക് അടിത്തറ നഷ്ടപ്പെട്ടു. ഗുജറാത്ത് തെരെഞ്ഞെടുപ്പ് ഉദാഹരണം.

ഗ്രാമങ്ങളിലും പട്ടണങ്ങളിലും കോണ്‍ഗ്രസ്സ് മേല്‍കൈ നേടിവരുന്നു. എന്നാല്‍ വലിയ നഗരങ്ങളില്‍ ബി.ജെ.പിയുടെ മേല്‍കൈ തുടരുകയാണ്. കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ ബി.ജെ.പിയുടെ സ്വാധീനം കുറഞ്ഞു വരുന്നു. യു.പി.എ സര്‍ക്കാറാണ് അവരുടെ പ്രശ്‌നങ്ങള്‍ ഇതിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്നതെന്ന തോന്നല്‍ അവര്‍ക്കിടയില്‍ ശക്തമാണ്. ബി.ജെ.പി ക്ക് വോട്ട് ചെയ്തുവരുന്ന യുവാക്കളുടെ(18നും 25 ഇടക്ക് പ്രായമുള്ളവര്‍) എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി കാണുന്നവരും കുറവല്ല. 24 ശതമാനത്തിന്റെ പിന്തുണയാണ് നരേന്ദ്ര മോദിക്കുള്ളതെങ്കില്‍ 27 ശതമാനത്തിനും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാനാണ് ഇഷ്ടം.

chandrika: